ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു




മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂർ വളപട്ടണം തങ്ങൾ വയൽ മുഹമ്മദ് അയ്യൂബ് (63) ആണ് ഹൃദയാഘതം മൂലം റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഒമാൻ അഡ്വർട്ടൈസിംഗ്‌ ഏജൻസിയിൽ  ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ആബിദ. കുടുംബ സമേതം മസ്കറ്റിലായിരുന്നു താമസം. ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മസ്‌കറ്റിലെ അമിറാത്ത് കബർസ്ഥാനിൽ സംസ്കരിക്കും.

Comments

Popular posts from this blog