കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; പഞ്ഞിമിഠായി നിരോധിച്ച് തമിഴ്‌നാട്
ചെന്നൈ: പഞ്ഞിമിഠായിയുടെ (Cotton Candy) നിര്‍മാണവും വില്‍പ്പനയും നിരോധിച്ച് തമിഴ്‌നാട്. കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡമിന്‍-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിന്‍-ബി മനുഷ്യര്‍ക്ക് ഹാനികരമാണ്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിന്‍-ബി അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, പാക്കിങ്, ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവയെല്ലാം കുറ്റകരമാണ്.' -തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.......

Comments
Post a Comment