പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു



കൽപ്പറ്റ: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾഫാത്തിമതസ്‌കിയ (24)വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർ ഥിനിയാണ്. മഞ്ചേരി പാലക്കുളംസ്വദേശിയാണ്.


മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയിതിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയുംകൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന്താഴ്ചയിലേക്ക്മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു.ഇവർകോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സയിലാണ്.


Comments

Popular posts from this blog