86-ഉം 88-ഉം കൈയിലുണ്ട്! അടിച്ചത് 87ന്, സുഗുണന്‍ ചേട്ടന് വിഷു ബമ്പര്‍ കൈവിട്ടത് തലനാരിഴയ്ക്ക്.





ആലപ്പുഴ: വിഷു ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ആലപ്പുഴക്കാരനെ ഭാഗ്യം തുണച്ചപ്പോള്‍ ഭാഗ്യം തുണക്കാതെ പോയതും ഒരു ആലപ്പുഴക്കാരനെ തന്നെ.



വി.സി. 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷു ബമ്പര്‍ അടിച്ചത്. എന്നല്‍ ആലപ്പുഴക്കാരന്‍ സുഗുണന്‍ എടുത്ത ടിക്കറ്റുകളുടെ നമ്പര്‍ കേട്ടാൽ ഞെട്ടും. വി.സി. 490988, വി.സി. 490986. തലനാരിയിഴക്ക് ഭാഗ്യം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് സുഗുണന്‍.



10 ടിക്കറ്റുകള്‍ മാത്രം ബാക്കിയുണ്ടായിരുന്ന സബ് ഏജന്റിന്റെ കയ്യിൽനിന്ന് സുഗുണന്‍ ആദ്യം വാങ്ങിയത് വി.സി 490988 എന്ന നമ്പറുള്ള ടിക്കറ്റാണ്. ഒരാഴ്ചക്കു ശേഷം അതേ സബ് ഏജന്റ് വിളിച്ചു. ഭാഗ്യം കടാക്ഷിക്കും ഒരു ടിക്കറ്റ് കൂടെ ബാക്കിയുണ്ടെന്ന് അറിയിച്ചതോടെ വി.സി. 490986 ടിക്കറ്റും കൂടി സുഗുണന്‍ വാങ്ങുകയായിരുന്നു. എന്നാല്‍ സുഗുണനെ ഭാഗ്യം തുണച്ചില്ല. 



ഇത്തവണ ഭാഗ്യം തുണച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടാന്‍ തയ്യാറല്ലെന്ന് സുഗുണൻ പറഞ്ഞു..



12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ്. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപര്‍ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയില്‍ ഉണ്ടായിരുന്നത്. സി.ആര്‍.പി.എഫ്. വിമുക്തഭടനാണ് വിശ്വംഭരന്‍. നിലവില്‍ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്.



വി.സി 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷും ബംപര്‍ അടിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182,വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വി.സി 736469, വിഡി 367949, വി.ഇ 171235, എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് മൂന്നാം സമ്മാന തുക.

Comments

Popular posts from this blog