ഉംറ നിർവഹണത്തിന് പോയ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി മക്കയിൽ വെച്ച് നിര്യാതയായി .
06.05.2024
മയ്യിൽ :ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപെട്ടു.
ഹാഫിസ് ശറഫുദ്ധീൻ സഖാഫി വെള്ളിക്കീലിന്റെ
ഭാര്യ സുഹൈല(25)
മക്കയിൽ ഉംറ നിരവഹിച്ചു ത്വവാഫ് കഴിഞ്ഞു കൂടെ ഉള്ള സ്ത്രീകൾക് ദുആക് നേതൃത്വം കൊടുക്കുന്ന ഇടയിൽ കുഴഞ്ഞു വീണു മരണപ്പെട്ടത് .
ഭർത്താവ് ഷറഫുദ്ദീൻ സഖാഫി അമീറായ ഖത്തറിൽ നിന്നുള്ള
അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലേക്ക് യാത്രയായത്.
അബ്ദുറഹ്മാൻ ആണ് പിതാവ്. ഉമ്മ കുഞ്ഞാമിന.
മക്കൾ : റഹ്മത്ത് , മുഹമ്മദ്
കബറടക്കം : മക്കയിൽ വെച്ച് നടക്കും.


Comments
Post a Comment