കണ്ണൂർ ചക്കരക്കൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം
*കണ്ണൂർ* ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം. ചക്കരക്കൽ മാമ്പ പോസ്റ്റ് ഓഫീസിന് സമീപം ആതിരയിൽ ദേവദാസിൻ്റെ വീട്ടിനാണ് കേടുപാട് സംഭവിച്ചത്. ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിൻ്റെ വർക്കേറിയ, ബാത്ത്റും, അടുക്കളയുടെ വാതിൽ, ഫ്രസ്ജ്, ചുമരുൾ എന്നിവക്ക് നാശനഷ്ടം സംഭവിച്ചു. ദേവദാസ് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി വീട്ടിൻ്റെ അടുത്തെത്തുമ്പോഴായിരുന്നു സ്പോടന ശബ്ദം കേട്ടതെന്ന് വീട്ടുടമ ദേവദാസ് പറഞ്ഞു. സ്പോടനത്തിന് ഒരു മണിക്കൂർ മുന്നേ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്ന് പുക കണ്ടതായ് പരിസരരവാസി പറഞ്ഞു. തീയുടെ അംശം ഇല്ലാതെ സിലണ്ടർ പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലെന്ന് അഞ്ചരക്കണ്ടി ഫാർമേഴ്സ് ബേങ്ക് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ എ.കെ. അജിത്ത് പറഞ്ഞു. രണ്ടാഴ്ച മുന്നേ വാങ്ങിവെച്ചതായിരുന്നു സിലണ്ടർ. ആസിലണ്ടറും, കാലിയായ ഒരു സിലണ്ടറുമാണ് പൊട്ടിയത്.

Comments
Post a Comment