ഇപ്പോഴും ആര്‍.എസ്.എസുകാരന്‍, സംഘടന വിളിച്ചാല്‍ എന്തു സഹായത്തിനും തയാര്‍ -വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കട്ട ഹൈകോടതി ജഡ്ജി

താൻ രാഷ്ട്രീയ ആർ.എസ്.എസ് അംഗമാണെന്നും എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാൽ സംഘടനക്ക് ചെയ്തുനൽകാൻ തയാറാണെന്നും വിരമിക്കൽ പ്രസംഗത്തിൽ കൽകട്ട ഹൈകോടതി ജഡ്ജി. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ അംഗമായിരുന്നു, ഇപ്പോഴും ആണ്. ഞാൻ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ മുതലേ ഞാൻ സംഘടനയിലുണ്ട്. 37 വർഷത്തോളമായി സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാഷ് പറഞ്ഞു.

Comments

Popular posts from this blog