മട്ടന്നൂർ നെല്ലൂനിയിൽ വീണ്ടും അപകടം കാറുകൾ കൂട്ടിയിടിച്ചു 8 പേർക്ക് പരിക്ക്
23/07/24
മട്ടന്നൂർ :
നെല്ലൂനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 8 പേർക്ക്
പരിക്കേറ്റു.
7 പേരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കണ്ണൂരിലേക്കും മാറ്റി. നെല്ലൂന്നി പള്ളിക്ക് സമീപത്താണ് അപകടം നടന്നത്.
നെല്ലൂന്നി സ്വദേശികളായ മുഹമ്മദലി (50) ശുക്കൂർ ( 52) കണ്ടംകുന്ന് സ്വദേശികളായ ടി പി അനിത ( 55) ആരവ് അരുൺ (ഒന്നര ) ധ്യാനി അരുൺ (6) ശരീധരൻ (32) ടി പി അരുൺ ( 37 ) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും മുനീർ (65) നെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാമാനത്തമ്പലത്തിൽ പോയി തിരിച്ച് കണ്ടംകുന്നിലേക്ക് വരികയായിരുന്ന കാറും നെല്ലൂന്നി പള്ളിയിലേക്ക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
കഴിഞ്ഞദിവസം നെല്ലുന്നിൽ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ട സ്ഥലത്തിനടുത്താണ് തിങ്കളാഴ്ച രാത്രി ഉണ്ടായ അപകടം. അപകടം നടന്ന ഉടനെ കൺട്രോൾ റൂം എസ്.ഐ പി.കെ. അക്ബറും സംഘവും സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.

Comments
Post a Comment