ആഫ്രിക്കയില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും





കണ്ണൂര്‍: അഞ്ച് ദിവസം മുമ്പ് ആഫ്രിക്കയിലെ അഭിദ്ജാനില്‍ ഹൃദയാഘാതെ തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മുണ്ടേരി പടന്നോട്ട്‌മൊട്ട കോട്ടം റോഡ് കൈത്തല വളപ്പില്‍ ലത്തീഫ്(45) ആണ് കഴിഞ്ഞ ശനിയാഴ്ച മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ആഫ്രിക്കയിലെ അഭിദ്ജാനിലെ കമ്പനിയില്‍ നാല് വര്‍ഷത്തോളമായി ഫിനാന്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പടന്നോട്ട് മൊട്ടയിലുള്ള മാതാവിന്റെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പടന്നോട്ട് ജുമാ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ചക്കരക്കല്‍ കുളം ബസാറിലെ ലത്തീഫിന്റെ ബൈതുല്‍ ഹുദാഫീസ് വസതിയിലെത്തിക്കും. തുടര്‍ന്ന് 12ഓടെ കുളംബസാര്‍ പള്ളിയിലെ മയ്യിത്ത് നമസ്‌കാരശേഷം പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ്: അബ്ദുല്ല മൗലവി. മാതാവ്: സൈനബ. ഭാര്യ: എം പി ഹബീബ. മക്കള്‍: ഹൈദിന്‍, അഹ്ദാഫ്, ഹൈദര്‍. സഹോദരങ്ങള്‍: ശിഹാബ്, സാബിത്ത്, ദാവൂദ്, ജസീന

Comments

Popular posts from this blog