ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി





പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്സത്ത് മൻസിലിൽ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്സത്തിന്റെയും മകൾ ഷഹർബാനയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കാഞ്ഞിരോട് സ്വദേശി ഷഫീഖിന്റെ ഭാര്യയാണ്.  ഇവർ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഷഹർബാനക്കൊപ്പം ഒഴുക്കിൽപ്പെട്ട് കാണാതായ ചക്കരക്കൽ സ്വദേശിനി സൂര്യയുടെ മൃതദേഹം ഇനിയും കണ്ടെത്താൻ ഉണ്ട്. ഇന്നലെ സന്ധ്യയോടെ എത്തിയ 30 അംഗ എൻഡിആർഎഫ് സംഘം രാവിലെ മുതൽ തിരച്ചിൽ തുടരുകയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments

Popular posts from this blog