കണ്ണൂർ ഷീൻ ബേക്കറി ഗ്രൂപ്പ് എംഡി പികെ സരസ്വതി ടീച്ചർ അന്തരിച്ചു
ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറും താവക്കര യുപി സ്കൂൾ റിട്ടയേർഡ് അധ്യാപികയുമായ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പി.കെ.സരസ്വതി (83) നിര്യാതയായി.
സംസ്കാരം ജൂലായ് ഒമ്പത്ചൊവ്വാഴ്ച വൈകുന്നേരം നാലിന് പയ്യാമ്പലം ശ്മശാനത്തിൽ.
കണ്ണൂരിലെ ഷീൻ ബേക്കറി ഗ്രൂപ്പ് സ്ഥാപകൻ
പരേതനായ ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്.
മക്കൾ: വീന സത്യനാഥ് , വീനിഷ് കുമാർ, ഷീന രത്നാകരൻ, ഷീജിത് കുമാർ, ഷബിൻ കുമാർ , ഷാജിൻ കുമാർ .
സഹോദരങ്ങൾ : വിമല , സുരേന്ദ്രൻ, പരേതരായ മൈഥിലി , രാധ , ലീല , KP മോഹൻ.
ഷീൻ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ
പി.കെ. സരസ്വതി ടീച്ചറുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് (ചൊവ്വ) വൈകീട്ട് 3 മുതൽ 5 വരെ കണ്ണൂർ നഗരത്തിൻ ബേക്കറികൾ അടച്ച് ഹർത്താൽ ആചരിക്കും.

Comments
Post a Comment