വാഹനാപകടത്തില്‍ SFI വനിതാ നേതാവിന് ദാരുണാന്ത്യം






കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. SFI ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി.


എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.


Comments

Popular posts from this blog