ചെറുവാഞ്ചേരിയയിൽ വീടിൻ്റെ അടുക്കളയിൽ രാജവെമ്പാല





കണ്ണൂർ: രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് ഏഴ് അടിയോളം നീളമുള്ള രാജവെമ്പാല. ചെറുവാഞ്ചേരി - കൈതച്ചാൽ അനി നിവാസിൽ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിലാണ് രാജവെമ്പാല കയറിയത്. വിറക് അടുപ്പിന് കീഴിൽ സൂക്ഷിച്ചിരുന്ന വിറകിന് ഇടയിലായിരുന്നു രാജവെമ്പാല ഒളിച്ചിരുന്നത്. അടുപ്പ് കത്തിക്കാനായി വിറക് എടുക്കാനായി വീട്ടുകാർ തട്ടിന് സമീപത്തേക്ക് എത്തിയതോടെ രാജവെമ്പാല ചീറ്റി മുന്നറിയിപ്പ് നൽകുകയായിരുന്നു. ഭയന്ന് പോയ വീട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. 


ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ർ സുധീർ നാരോ ത്തിൻ്റെയും സെക്ഷൻ ഫോറസ്റ്റർ സുനിൽകുമാറിൻ്റെയും നിർദ്ധേശത്തെ തുടർന്നാണ് കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന ആയ മാർക്കിൻ്റെ പ്രവർത്തകരായ ബിജിലേഷ് കോടിയേരിയും സന്ദീപ് ചക്കരക്കലും കൂടി ഏകദേശം 7 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. പിന്നീട് ഈ രാജവെമ്പാലെ ഉൾവനത്തിൽ തുറന്നു വിടുകയായിരുന്നു. 

Comments

Popular posts from this blog