വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു; മരിച്ചത് വയനാട് സ്വദേശിനി ഷഹാന ഫാത്തിമ





അഞ്ചുകുന്ന് (വയനാട്): പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങുംതൊടിക വീട്ടിൽ മമ്മൂട്ടി - ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11-നാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്.

വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.


Comments

Popular posts from this blog