അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരണപ്പെട്ടു. 





അബൂദാബി: യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരണപ്പെട്ടു. ചക്കരക്കല്ല് മൗവ്വഞ്ചേരിയിലെ അബ്ദുല്‍ ഹക്കീം(24) ആണ് മരണപ്പെട്ടത്. തിങ്കാളഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അല്‍ഐനില്‍ നിന്നു അബൂദാബിയിലേക്ക് വരുമ്പോള്‍ സൈ്വഹാന്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അല്‍ഐനില്‍ സഹോദരന്‍ അസ്ഹറിനോടൊപ്പം ബിസിനസ് നടത്തുന്ന ഹക്കീം അവിവാഹിതനാണ്. ഉപ്പ: അബ്ദുല്‍ ഖാദര്‍. ഉമ്മ: ഖൈറുന്നിസ. സഹോദരങ്ങള്‍: അസ്ഹര്‍(അല്‍ഐന്‍), ഹാജറ, ഹസ്‌ന. മയ്യിത്ത് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Comments

Popular posts from this blog