ലീഗ് നേതാവ് വാഹനാപകടത്തിൽ മരിച്ചു
24-09-2024
പള്ളിപ്പറമ്പ്: മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിപ്പറമ്പ് പള്ളിന്റവിടെ മർവ ഹൗസിലെ പി യൂസഫ് (60) വാഹന അപകടത്തിൽ മരണപെട്ടു. ഇന്ന് രാവിലെ പള്ളിപ്പറമ്പിലെ പള്ളിയത്ത് വച്ചായിരുന്നു അപകടം. ചെക്കിക്കുളത്ത് മത്സ്യം വാങ്ങാൻ പോയി മടങ്ങി ബൈക്കിൽ വരവെയായിരുന്നു ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്.
ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുംതാസാണ് ഭാര്യ. ഫൈറൂസ്, ഫർഹാദ്, ഹഫ എന്നിവർ മക്കളാണ്. ഖബറടക്കം പിന്നീട് നടക്കും.

Comments
Post a Comment