വിവാഹ ആഭാസം അനുവദിക്കില്ലെന്ന് മഹല്ല് കമ്മിറ്റി; വരന്റെ സംഘത്തെ തടഞ്ഞതോടെ വാക്കേറ്റവും സംഘര്‍ഷവും




കണ്ണൂർ : അതിരുവിട്ട വിവാഹാഘോഷം ചോദ്യം ചെയ്തതോടെ വാക്കേറ്റവും സംഘർഷവും. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവം. വിവാഹാഘോഷം കൈവിട്ടതോടെ മഹല്ല് ഭാരവാഹികളും നാട്ടുകാരും വരൻറെ സംഘത്തെ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

ഒടുവില്‍ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച്‌ രംഗം ശാന്തമാക്കിയത്.


വധുവിൻറെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുള്‍പ്പെടെ ആഘോഷിച്ചതോടെ മഹല്ല് ഭാരവാഹികള്‍ ഇടപെടുകയായിരുന്നു. വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. വിവാഹ ആഭാസങ്ങള്‍ പാടില്ലെന്ന് വീട്ടുകാരെ നേരത്തെ അറിയിച്ചെന്നും പാലിക്കാതിരുന്നപ്പോള്‍ തടഞ്ഞെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം.


Comments

Popular posts from this blog