തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു







01/10/24


തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.മാടപീടിക ചെള്ളത്ത് മഠപ്പുരക്കടുത്തുള്ള ചാലി കണ്ടി വീട്ടിൽ അശ്വന്ത് (25) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ചിറക്കരയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ അശ്വന്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .പരേതനായ പ്രഭാകരന്റെയും, കമലയുടെയും മകനാണ്. സംസ്കാരം വൈകീട്ട്.





Comments

Popular posts from this blog