ഹൃദയാഘാതത്തെ തുടർന്ന് തലശേരി സ്വദേശിയായ യുവാവ് സലാലയിൽ മരിച്ചു



2-10-2024 


മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ മരിച്ചു. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26) ആണ് മരിച്ചത്. ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്. 


കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന അജ്മൽ ഇന്ന് ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 


റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 


പിതാവ് പരേതനായ ഉമ്മർ പുത്തൻ പുരക്കൽ. മാതാവ്: ഷമീറ കാടൻ കണ്ടി. അവിവാഹിതാനാണ് . മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു. 



Comments

Popular posts from this blog