തൂണേരി ഷിബിന്‍ കേസ്: ഏഴു പ്രതികൾക്ക് ജീവപര്യന്തം 




കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏഴു മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ജീവപര്യന്തം കഠിനതടവിന് ഹൈക്കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് ഓരോ ലക്ഷം വീതം പിഴയും ചുമത്തി.


ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാരങ്കിത്താഴെ കുനിയില്‍ സിദ്ദീഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതാഴെ കുനി ഷുഹൈബ്, പതിനഞ്ചാം പ്രതി കൊച്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമല്‍ സമദ് എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്.


പിഴത്തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവ് ഭാസ്‌കരന് നല്‍കണം. ബാക്കി തുക പരിക്കേറ്റവര്‍ക്ക് നല്‍കണം. ഷിബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് ജസ്റ്റീസുമാരായ പി ബി സുരേഷ്‌കുമാര്‍, സി പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി



Comments

Popular posts from this blog