ബസ്സ് തടഞ്ഞ് ആക്രമണം: ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്






മയ്യിൽ : ബസ്സിൽ വച്ച് നടന്ന ആക്രമണത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റു.


ഡ്രൈവർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി പി രജീഷ് (37), മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ മാർക്കറ്റിങ് ജീവനക്കാരൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണൻ (56) എന്നിവർക്കാണ് ഇന്നലെ രാത്രി കമ്പിൽ ബസാറിൽ, ബസ്സിൽ നടന്ന ആക്രമണത്തിൽ പരുക്കേറ്റത്.


രജീഷിനെ ജില്ലാ ആശുപത്രിയിലും രാധാകൃഷ്ണനെ മയ്യിൽ സി എച്ച് സിയിലും പ്രവേശിപ്പിച്ചു.


കണ്ണൂരിൽ നിന്ന് മയ്യിലിലേക്കുള്ള യാത്രക്കിടയിൽ ഐശ്വര്യ എന്ന സ്വകാര്യ ബസ്സിന് നേരെയാണ് ആക്രമണം.


ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂർ ആശുപത്രി- കാട്ടാമ്പള്ളി- മയ്യിൽ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.


Comments

Popular posts from this blog