നടാല്‍ മേല്‍പ്പാലം: സ്വകാര്യബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
22-10-2024
കണ്ണൂർ : കണ്ണൂർ- തോട്ടട, നടാല്‍ ബൈപ്പാസ് വഴി ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍, കണ്ണൂർആശുപത്രി റൂട്ടില്‍ ഓടുന്ന ബസുകള്‍, ചക്കരക്കല്ലില്‍ നിന്ന് എടക്കാട് വഴി തലശേരിയിലേക്ക് പോകുന്ന ബസുകള്‍ എന്നിവ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും.
ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗത്തിന്‍റേതാണ് തീരുമാനം. ഇതിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം 4.30ന് തോട്ടട ബസാറില്‍ പൊതുയോഗം നടന്നു.
ഇന്ന് എൻഎച്ച്-66 ഓഫീസ് ഉപരോധവും നടക്കും. യോഗത്തില്‍ ജനറല്‍ കണ്‍വീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ, കെ.പി.മുരളീധരൻ, സി. മോഹനൻ, പി. അജിത്ത്കുമാർ, കെ.പി. മോഹനൻ, യൂണിയൻ ഭാരവാഹികളായ എൻ.
മോഹനൻ, താവം ബാലകൃഷ്ണൻ, എൻ. മോഹനൻ, കെ.കെ. ശ്രീജിത്ത്, വി.വി. ശശീന്ദ്രൻ, രജിമോള്‍, പുഷ്പലത എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment