ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം
ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിൻവർ തന്നെയെന്ന് സ്ഥിരീകരിച്ചത്.
വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രതികരണം . കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവനായത്. പോയ വർഷം ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വര്‍ ആയിരുന്നു.
യഹ്‌യാ, സയണിസ്റ്റുകളുടെ ഏറ്റവും പ്രധാന സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2021 മെയ് 27ന് ഗസ തെരുവിലൂടെ പരസ്യമായി നടന്ന് ഇസ്രായേലിനെ വെല്ലുവിളിച്ചത് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.
ഗസയിലെ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാംപില്‍ 1962ലാണ് യഹ്‌യാ സിന്‍വാറിന്റെ ജനനം. 1948ലെ അറബ്ഇസ്രായേല്‍ യുദ്ധത്തില്‍ അല്‍മജ്ദല്‍ അസ്ഖലാനില്‍ നിന്ന് പലായനം ചെയ്ത് അഭയം തേടിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അധിനിവേശ ഭരണകൂടത്തിന്റെ ഭീകരതയില്‍ സ്വന്തം ജനതയുടെ ദുരിതം നേരിട്ടനുഭവിച്ചാണ് സിന്‍വാര്‍ വളര്‍ന്നത്. ഖാന്‍ യൂനിസ് സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് ഗസ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് ബിരുദം കരസ്ഥമാക്കി
വിദ്യാര്‍ഥിയായിരിക്കെ തന്നെ ഫലസ്തീനിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ 'ഇസ്‌ലാമിസ്റ്റ് ബ്ലോക്കിന്റെ' നേതൃസ്ഥാനത്തെത്തി. 1980കളുടെ അവസാനത്തില്‍ ഹമാസിന്റെ സൈനിക വിഭാഗം രൂപീകരിക്കാന്‍ സുപ്രധാന പങ്ക് വഹിച്ചു. 1982ലാണ് യഹ് യാ സിന്‍വാര്‍ ആദ്യമായി ജയിലിലടയ്ക്കപ്പെടുന്നത്.
1985ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. മോചിതനായ ശേഷം, മുനസ്സമത്ത് അല്‍ ജിഹാദ് വദ്ദഅ്‌വമജ്ദ് എന്ന സംഘടന സ്ഥാപിച്ചു. 1987ല്‍ ഹമാസ് രൂപീകരിച്ചപ്പോള്‍ സിന്‍വാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘടന ഇതില്‍ ലയിച്ചു. ഇസ്രായേലിന്റെ ഒറ്റുകാരെന്ന് സംശയിച്ചവരെ കൊന്നൊടുക്കിയെന്നു പറഞ്ഞ് 'ഖാന്‍ യൂനിസിന്റെ കശാപ്പുകാരന്‍' എന്ന ഓമനപ്പേരും എതിരാളികള്‍ നല്‍കി.
1988ലാണ് മൂന്നാമത്തെ അറസ്റ്റ്. രണ്ട് ഇസ്രായേല്‍ സൈനികരെയും നാല് ഫലസ്തീന്‍ പൗരന്മാരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം സമ്മതിച്ചെന്നു പറഞ്ഞ് നാല് ജീവപര്യന്തം തടവിന് സിന്‍വാറിനെ ശിക്ഷിച്ചു. ഇതിനിടെ, ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. 2008ല്‍ ജയിലിലായിരിക്കെ തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചു. ഇത് ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. 2011 വരെ 22 വര്‍ഷമാണ് സിന്‍വാറിന് തുടര്‍ച്ചയായി ജയിലില്‍ കഴിയേണ്ടിവന്നത്.

Comments
Post a Comment