തലശ്ശേരി-മാഹി ബൈപ്പാസിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു


02/11/2024





*തലശ്ശേരി:* തലശ്ശേരി-മാഹി ബൈപ്പാസിൽ മകൾ ഓടിച്ച സ്കൂട്ടർ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു.

മാടപ്പീടിക രാജു മാസ്റ്റർ റോഡിന് സമീപം നടന്ന അപകടത്തിൽ ധർമടം മീത്തലെപീടിക പുളിക്കൂലിൽ ചന്ദ്രങ്കണ്ടി ഹൗസിൽ പാലത്തിൽ റുഖിയ(63)യാണ് മരിച്ചത്. അപകടത്തിൽ മകൾ ആരിഫയ്ക്ക് പരിക്കേറ്റു.


വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് റുഖിയയും മകൾ ആരിഫയും സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ചത്. തലശ്ശേരിയിൽ നിന്ന് അഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ റുഖിയയെ പള്ളൂർ ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.


ഭർത്താവ്: ചന്ദ്രങ്കണ്ടി അസ്സു.

മക്കൾ: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന. മരുമക്കൾ: സിറാജ് (എടക്കാട്), സീനത്ത് (ആറ്റടപ്പ്). സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീൻ (എടക്കാട്), ഇല്യാസ് (പെരിങ്ങാടി). കബറടക്കം ശനിയാഴ്ച ധർമടം ജുമാമസ്‌ജിദ് കബർസ്താനിൽ

Comments

Popular posts from this blog