അയക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് പെൺകുട്ടി മരിച്ചു
07 / 11 / 2024
കാസറഗോഡ് : തുണി അലക്കി വിരിക്കുന്നതിനിടെ അയക്കമ്പിയിൽ നിന്നും ഷോക്കേറ്റ് 17 വയസ്സുകാരിക്ക് ദാരുണാന്ത്യം.
ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.
വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിന് മുകളിൽ കെട്ടിയ കമ്പി എച്ച് ടി ലൈനിൽ തട്ടിയതാണ് അപകട കാരണം. കബറടക്കം നടത്തി.
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ ചെർക്കള സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരങ്ങൾ: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആസിഫ്, ഇബ്രാഹിം ഖലീൽ.

Comments
Post a Comment