മിന്നലിൽ വീടിന് നാശം; യുവാവിന് പൊള്ളലേറ്റു
18 / 11 / 2024
*തലശ്ശേരി* : ഞായറാഴ്ച പകൽ മഴയോടൊപ്പമുണ്ടായ മിന്നലിൽ വീടിന് നാശനഷ്ടം. കോടിയേരി കല്ലിൽ താഴെ ബാങ്കിന് സമീപത്തെ വാഴയിൽ ഗോവിന്ദൻ നായരുടെ വീടിനാണ് നാശമുണ്ടായത്. ഇലക്ട്രിക്ക് വയറിങ്ങുകൾ കത്തിനശിച്ചു. ഗൃഹോപകരണങ്ങൾ ക്കും കേടു പാടുകളുണ്ടായി. മുതുകിനും തലയ്ക്കും പൊള്ളലേറ്റ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ആർ നിഖിലിനാണ് (26) പരിക്കേറ്റത്. വീട്ടിലെ മെയിൻ സ്വിച്ചും വയറുകളും കത്തിനശിച്ചു. വീടിന്റെ ചുമരുകൾക്ക് വിള്ളലുകളുണ്ടായി. പറമ്പിലെ വാഴകൾക്ക് തീപിടിച്ചു. സമീപത്തെ വീടുകൾക്കും ആഘാതമുണ്ടായി. പലർക്കും ശാരീരിക അസ്വസ്ഥത കളുണ്ടായി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

Comments
Post a Comment