കുഴഞ്ഞ് വീണ് മട്ടന്നൂർ സ്വദേശി മരിച്ചു




റിയാദ് | ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ് പ്രവാസി മലയാളി അന്തരിച്ചു.

മട്ടന്നൂർ പൊറോറയിലെ കരിയിൽ ഹരി (44) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 16, സുലൈയിലുളള മൈതാനത്ത് രാവിലെ ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ റിയാദ് എക്സിറ്റ് 14ലെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പർ ജോലി ചെയ്യുകയായിരുന്നു. പരേതനായ ഗോപാൽ, ശ്യാമള എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ഷോളജി. ധ്യാൻദേവ്, അനയ്ദേവ് എന്നിവർ മക്കളാണ്.

നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് റിയാദ് മലപ്പുറം കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ്, ജനറൽ കൺവീനർ റിയാസ്, ജാഫർ അലി, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ.

Comments

Popular posts from this blog