സി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്





കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റായി സി പി എ ലത്തീഫ് (മലപ്പുറം) തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് ചേർന്ന എസ്ഡിപിഐയുടെ 6ാം സംസ്ഥാന പ്രതിനിധി സഭയാണ് പാര്‍ട്ടിയുടെ 2024-27 കാലയളവിലേക്കുള്ള സംസ്ഥാന പ്രവര്‍ത്തക സമിതിയെയും സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തത്.


വൈസ് പ്രസിഡന്റുമാരായി പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം) ജനറല്‍ സെക്രട്ടറിമാരായി പി ആര്‍ സിയാദ് (തൃശൂർ), പി പി റഫീഖ് (മലപ്പുറം), റോയ് അറയ്ക്കല്‍ (എറണാകുളം), പി കെ ഉസ്മാന്‍ (തൃശൂർ), കെകെ അബ്ദുല്‍ ജബ്ബാര്‍(കണ്ണൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജോണ്‍സണ്‍ കണ്ടച്ചിറ (കൊല്ലം), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (മലപ്പുറം), പി ജമീല (വയനാട്), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), എംഎം താഹിര്‍ (ആലപ്പുഴ), മഞ്ജുഷ മാവിലാടം (കാസർഗോഡ്) എന്നിവരാണ് സെക്രട്ടറിമാർ. എന്‍ കെ റഷീദ് ഉമരി (കോഴിക്കോട്) ആണ് പുതിയ ട്രഷറര്‍. മൂവാറ്റുപുഴ അഷ്റഫ് മൗലവി, അജ്മല്‍ ഇസ്മാഈല്‍, വി എം ഫൈസല്‍, നിമ്മി നൗഷാദ്, വി കെ ഷൗക്കത്ത് അലി (എറണാകുളം), അഡ്വ. എ കെ സലാഹുദ്ദീന്‍ (കൊല്ലം), അഷ്റഫ് പ്രാവച്ചമ്പലം ( തിരുവനന്തപുരം), ജോര്‍ജ്ജ് മുണ്ടക്കയം (കോട്ടയം), വി ടി ഇക്റാമുല്‍ഹഖ് (മലപ്പുറം),

നാസര്‍ (വയനാട്) എന്നിവരെ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായും തിരഞ്ഞെടുത്തു.

Comments

Popular posts from this blog