താമരശ്ശേരിയിൽ വീട്ടിലെ അടുക്കളയിൽ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളിൽ മൂർഖൻ പാമ്പ്; തലനാരിഴക്ക് രക്ഷപെട്ട് വീട്ടമ്മ 






താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. 


വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. 

Comments

Popular posts from this blog