കൃഷ്ണൻ മാസ്റ്റർ നിര്യാതനായി.
20.11.2024
ഏച്ചൂർ :കൂടാളി ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകനും ഏച്ചൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡൻ്റുമായ പുരുപുരുത്താൻ കൃഷ്ണൻ മാസ്റ്റർ (97) നിര്യാതനായി.
ചിന്മയ മിഷൻ കണ്ണൂർ ജില്ലാ മുൻ പ്രസിഡൻ്റും സർവോദയ സംഘം, കണ്ണൂർ മഹാത്മ മന്ദിരം, മദ്യനിരോധന സമിതി എന്നിവയുടെ ആദ്യകാല ഭാരവാഹിയും ആയിരുന്നു.
ഭാര്യ: ഒ.കാർത്ത്യായനി. മക്കൾ: രാധാകൃഷ്ണൻ, സുജാത, സുനീത, സുഗത. മരുമക്കൾ: രാമചന്ദ്രൻ, മനോഹരൻ, ഗോപാലകൃഷ്ണൻ (പരേതൻ).
സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ലക്ഷ്മി, ദേവകി, ജാനകി, ഭാർഗവി. സംസ്കാരം വ്യാഴം രാവിലെ പത്തിന് കണ്ണൂർ പയ്യാമ്പലം.

Comments
Post a Comment