സഹിന സിനിമാസിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു
മട്ടന്നൂർ : സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. അപകടത്തിൽ സിനിമ കാണാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗവും തകര്‍ന്നു.
വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകി എത്തി. ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമൻ്റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാൻ എത്തിയ രണ്ട് പേർക്ക് പരിക്കേറ്റത്.
തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
ലക്കി ഭാസ്കര്‍ സിനിമയുടെ ഇൻ്റർവെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിൽ ഉണ്ടായിരുന്നവര്‍ പറഞ്ഞു.
ടാങ്കും സീലിങും സിമന്‍റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വീഴുകയായിരുന്നു. സീലിങിന് അടിയിൽ കുടുങ്ങിയ ഒരാള്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റതെന്നും സിനിമ കാണാനെത്തിയവര്‍ പറഞ്ഞു.

Comments
Post a Comment