⭕ആരോഗ്യ വാർത്തകൾ
🩺വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട ടിപ്സ്
വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്ന് കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം.
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍. എന്നാല്‍ വായ തുറക്കാന്‍ പോലും കഴിയാത്ത അത്ര അസഹനീയമായ വേദനയാണ് ഇതുമൂലമുണ്ടാകുന്നത്. വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞാലും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്ന് കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം. ഇത്തരം വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. തേങ്ങാ പാല്‍
തേങ്ങാ പാല്‍ വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം. തേങ്ങാ പാലിലെ ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
2. മഞ്ഞള്‍
ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും.
3. തേന്‍
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേന്‍. തേനിന്റെ ആന്റിബാക്ടീരിയൽ ഗുണം വായ്പ്പുണ്ണിനെ അകറ്റാന്‍ സഹായിക്കും. ഇതിനായി വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം.
4. മഞ്ഞള്‍- തേന്‍
ഒരു ടീസ്പൂണ്‍ തേനില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
5. ഐസ് വെയ്ക്കുക
വായപ്പുണ്ണ് വന്ന ഭാഗത്ത് ഐസ് വെയ്ക്കുന്നത് വായപ്പുണ്ണിന്‍റെ വേദന ശമിക്കാന്‍ സഹായിക്കും.
6. ഉപ്പ് വെള്ളം
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം.
7. തുളസിയില
തുളസിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാൻ സഹായിക്കും. ഇതിനായി തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് വായ് കഴുകാം.
8. ഉലുവയില
ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവയിലകളിട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും.
9. വെളുത്തുള്ളി
വെളുത്തുള്ളി ചതച്ചത് അൾസറുള്ള ഭാഗത്ത് പുരട്ടുന്നതും അത് മാറാന്‍ സഹായിക്കും. വെളുത്തുള്ളിയിലെ ആലിസിൻ എന്ന ഘടകം വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന വേഗത്തിൽ ശമിപ്പിക്കും.
🩺ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാതഭക്ഷണങ്ങള്‍
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. രാവിലെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. കൂടാതെ വിശപ്പ് കൂടാനും നിങ്ങള്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കാനും കാരണമാകും.
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ അഥവാ പ്രഭാതഭക്ഷണം. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കണം. എന്നാല്‍ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാം.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. രാവിലെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. കൂടാതെ വിശപ്പ് കൂടാനും നിങ്ങള്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കാനും കാരണമാകും. ഇത് ഭാരം കൂട്ടാനും ഇടയാക്കും. പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാതഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പഴങ്ങളും നട്സും ചേര്‍ത്ത ഓട്മീല്‍
ഓട്‌സ് നാരുകളാൽ സമ്പന്നമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും വിശപ്പിനെ കുറയ്ക്കാനും സഹായിക്കും. ഓട്‌സില്‍ പഴങ്ങളും നട്സും കൂടി ചേര്‍ക്കുമ്പോള്‍ ശരീരത്തിന് വേണ്ട വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൂടി ലഭിക്കും.
2. ബെറി പഴങ്ങള്‍ ചേര്‍ത്ത ഗ്രീക്ക് യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ടില്‍ ഉയർന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും വിശപ്പ് കുറയ്ക്കാനും ഗുണം ചെയ്യും. ആന്‍റി ഓക്സിഡൻറുകളാൽ സമ്പുഷ്ടമായ ബെറി പഴങ്ങള്‍ പഞ്ചസാര ചേർക്കാതെ തന്നെ സ്വാഭാവിക മധുരം നൽകാനും സഹായിക്കും.
3. ബ്രെഡ്- അവക്കാഡോ ടോസ്റ്റ്
അവക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് വിശപ്പ് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കും. മുഴുധാന്യ ബ്രെഡില്‍ നാരുകൾ അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
4. ചീര, വാഴപ്പഴം, ബദാം പാൽ സ്മൂത്തി
ചീര പോലെയുള്ള ഇലക്കറികളും വാഴപ്പഴവും ബദാം പാലും ചേർത്ത സ്മൂത്തിയില്‍ നാരുകൾ, പൊട്ടാസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയില്‍ കലോറിയും കുറവാണ്. അതിനാല്‍ ഇവ രാവിലെ കഴിക്കുന്നതും ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
5. വേവിച്ച മുട്ടകളും പച്ചക്കറികളും
പ്രോട്ടീന്‍റെയും കോളിൻ പോലുള്ള അവശ്യ പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് മുട്ട. ചീര, കാപ്സിക്കം പോലെയുള്ള കലോറി കുറഞ്ഞ പച്ചക്കറികള്‍ കൂടി ഇവയ്ക്കൊപ്പം വേവിച്ച് കഴിക്കുന്നത് നാരുകൾ ലഭിക്കാനും വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
6. ചിയ വിത്ത് പുഡ്ഡിംഗ്
ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു. ബദാം പാലും തേനും ചിയ വിത്തും ചേർത്ത് ഒരു പുഡ്ഡിംഗ് ആയി തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
7. വാഴപ്പഴവും പീനട്ട് ബട്ടും
വാഴപ്പഴത്തില്‍ പീനട്ട് ബട്ടര്‍ പുരട്ടി കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
🩺ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏഴ് പച്ചക്കറികള്‍
പൊട്ടാസ്യം, മഗ്നീഷ്യം, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ചില പച്ചക്കറികൾ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ഒരു സാധാരണ ആരോഗ്യപ്രശ്നമാണ്. എന്നാല്‍ അത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വര്‍ധിക്കാന്‍ കാരണമാകും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ചില പച്ചക്കറികൾ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
🩺രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.
1. ചീര
ചീരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്ന ധാതുക്കളാണ്. ഇതിലെ ഉയർന്ന നൈട്രേറ്റ് ഉള്ളടക്കവും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.
2. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ബിപി കുറയ്ക്കാനും സഹായിക്കുന്നു.
3. ബ്രൊക്കോളി
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ആന്‍റി ഓക്സിഡന്‍റുകളും ബ്രൊക്കോളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. ക്യാരറ്റ്
പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ബീറ്റാ കരോട്ടിന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. തക്കാളി
100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ലൈക്കോപിനും ഉണ്ട്. അതിനാല്‍ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
6. ഗ്രീന്‍ ബീന്‍സ്
ഗ്രീന്‍ ബീന്‍സില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. ഇവയുടെ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും ഹൃദയാരോഗ്യത്തിനും മികച്ചതാണ്.
7. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇവയിലെ ഉയർന്ന നാരുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Comments
Post a Comment