കല്ല്യാശേരിയിൽ  വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

06-12-2024 




ധർമ്മശാല: കല്ല്യാശേരിയിൽ ഇന്ന് കാലത്തുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശേരി ആംസ്റ്റക് കോളേജ് യൂണിയൻ ചെയർമാനും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ കയ്യങ്കോട് ചേലേരിമുക്കിലെ മുഹമ്മദ് (19) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കൊളച്ചേരിയിലെ സൽമാൻ ഫാരിസിനെ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് കാലത്ത് ഒൻപതരയോടെ കല്യാശേരി വീവേഴ്സ് സൊസൈറ്റിക്ക് മുൻവശത്തായിരുന്നു അപകടം. സഹപാഠികൾ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഇൻഡേൻ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിട്ടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 


Comments

Popular posts from this blog