കവർച്ച ചെയ്ത സ്വർണവും പണവും സൂക്ഷിക്കാൻ പ്രതി ലിജീഷ് വീട്ടിൽ അറയുണ്ടാക്കിയെന്ന് പോലീസ്
02-12-2024
കണ്ണൂർ: നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ കെ.പി അഷ്റഫ് ഹാജിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച 300 പവൻ സ്വർണാഭരണവും ഒരു കോടി രൂപയും സൂക്ഷിക്കാൻ അയൽവാസിയായ പ്രതി വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയെന്ന് പോലീസ്. പ്രതി ലിജീഷ് നേരെത്തെയും കവർച്ച നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ വർഷം കീച്ചേരിയിൽ നിന്നും സ്വർണ്ണം കവർന്നതും ലിജീഷ് ആണെന്ന് കണ്ടെത്തി.
ഇവിടുന്ന് കിട്ടിയ വിരലടയാളവും അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളവും ഒന്ന് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. അഷ്റഫിൻ്റെ വീടിൻ്റെ പിറകിലായാണ് ലിജീഷിൻ്റെ വീട്. നാടിനെ നടുക്കിയ കവർച്ചയ്ക്കു ശേഷം പ്രതി നാട്ടിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. അഷ്റഫ് ഹാജിയുടെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവ് എത്തുന്ന ദൃശ്യമുണ്ടെങ്കിലും ലിജീഷിൻ്റെ മുഖം പതിഞ്ഞിരുന്നില്ല.
https://chat.whatsapp.com/FcV6ER3U1AD18RyTrPcwxF

Kallan kappalil thanne
ReplyDelete