നാവ് രണ്ടായി പിളര്‍ത്തി കളര്‍ ചെയ്തു, ലക്ഷങ്ങള്‍ ചെലവാക്കി കണ്ണും ടാറ്റൂ ചെയ്തു; ഒടുവില്‍ യുവാക്കള്‍ക്ക് എട്ടിന്റെ പണി




നാവ് രണ്ടായി പിളര്‍ത്തി കളര്‍ ചെയ്തു, ലക്ഷങ്ങള്‍ ചെലവാക്കി കണ്ണും ടാറ്റുവും ചെയ്ത് അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിയതിന് യുവാക്കള്‍ പിടിയില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിവന്നിരുന്ന ഹരിഹരന്‍, ഇയാളുടെ കൂട്ടാളി ജയരാമന്‍ എന്നിവരാണ് അറസ്റ്റിലായത്.


യാതൊരു സുരക്ഷയുമില്ലാതെ ‘നാവു പിളര്‍ത്തല്‍’അടക്കമുളള ‘ബോഡി മോഡിഫിക്കേഷന്‍’ നടത്തിയതിനുമാണ് യുവാക്കള്‍ അറസ്റ്റിലായത്. ഹരിഹരന്റെ ടാറ്റൂ പാര്‍ലറും പൊലീസ് പൂട്ടിച്ചു. മതിയായ രേഖകളില്ലാതെയാണ് ഹരിഹരന്‍ ടാറ്റൂ പാര്‍ലര്‍ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

മെഡിക്കല്‍ പരിശീലനം ഇല്ലാതെയാണ് നാവ് പിളര്‍ത്തല്‍ അടക്കമുള്ള ബോഡി മോഡിഫിക്കേഷന്‍ പ്രവൃത്തികള്‍ ഇയാള്‍ ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. ടാറ്റൂ ആര്‍ട്ടിസ്റ്റായ ഹരിഹരന്‍ സ്വന്തം നാവ് രണ്ടായി പിളര്‍ത്തിയിരുന്നു.


‘നാവ് പിളര്‍ത്തലു’മായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകളാണ് ഹരിഹരന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് മുംബൈയില്‍ പോയി രണ്ടുലക്ഷം മുടക്കി ‘ഐ ടാറ്റൂ’വും ചെയ്തു.


തന്റെ കൂട്ടുകാരനായ ജയരാമന്റെ ‘നാവ് പിളര്‍ത്തല്‍’ വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു. സുരക്ഷാ മുന്‍കരുതലോ മെഡിക്കല്‍ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു ഹരിഹരന്റെ ‘ഓപ്പറേഷന്‍’. തിരുച്ചിറപ്പള്ളിയില്‍ ഹരിഹരന്‍ നടത്തിയിരുന്ന ടാറ്റൂ പാര്‍ലറില്‍ ഇയാള്‍ ടാറ്റുവും ‘നാവ് പിളര്‍ത്തല്‍’ അടക്കമുള്ള ‘ബോഡി മോഡിഫിക്കേഷനും’ നടത്തിയിരുന്നു.

Comments

Popular posts from this blog