ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരൻ മരിച്ചു
കണ്ണൂര്‍ | കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിന് ഇടയിൽ താഴെ വീണ് യാത്രക്കാരന് ദാരുണാന്ത്യം.
ഇന്ന് ഉച്ചക്ക് ശേഷം 2.50ഓടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളത്തേക്ക് പുറപ്പെടുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിൽ കയറുന്നതിനിടെ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്ന് കാല്‍തെറ്റി ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ വീഴുകയായിരുന്നു.
യാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പാടേ തകര്‍ന്നിരുന്നു.
കൂടെ ആരും ഉണ്ടായിരുന്നില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Comments
Post a Comment