എടക്കാട് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

   

           


                  

മുഴപ്പിലങ്ങാട്: ഹൈസ്‌കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്. തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. റയീസ്- ഷബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഇന്നലെ രാത്രി 7 മണിക്കാണ് അപകടം. 


എടക്കാട് പോലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയിൽവെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു.ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് വീട്ടിൽ കൊണ്ടുവരും. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്‌ജിദിൽ. 



Comments

Popular posts from this blog