പത്തനംതിട്ടയിൽ സി ഐ ടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു





പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ആണ് സംഭവം. ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്.


മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.



Comments

Popular posts from this blog