യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി





നണിച്ചേരിയിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


തൃക്കരിപ്പൂർ വലിയപറമ്പിലെ കെ പി നിഖിത (20) ആണ് മരിച്ചത്. ഭർത്താവ് വൈശാഖിൻ്റെ നണിച്ചേരിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്.


തളിപ്പറമ്പ് ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാർഥിനിയാണ്.


മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



Comments

Popular posts from this blog