വാരത്ത് ബൈക്ക് അപകടം: ചെന്നൈയിലെ വ്യാപാരി മരിച്ചു
ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് പരിസരത്തെ ബദരിയ്യ നഗറില്‍ പി.പി ഹൗസില്‍ എം. അബ്ദുല്‍ അര്‍ഷാദ് (46) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍ വ്യാപാരം നടത്തുകയായിരുന്നു. മയ്യില്‍ കടൂര്‍ സ്വദേശിയാണ്. ചില ഓഫിസ് കാര്യങ്ങള്‍ക്കായി കണ്ണൂരിലേക്കുള്ള ബൈക്ക് യാത്രക്കിടെ വാരത്തുവെച്ചു കാറിനെ മറി കടന്നുവന്ന മറ്റൊരു ബൈക്ക് ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. മയ്യില്‍ കടൂരിലെ അബ്ദുല്ലയുടെയും മഹറുന്നിസയുടെയും മകനാണ്. ഭാര്യ: കെ. നുസൈബ. മകള്‍: കെ. നിദ. സഹോദരന്‍: എം. അര്‍ഷദ് (കടൂര്‍). ഇന്ന് നടക്കുന്ന പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് നാലിന് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിലെ മയ്യിത്ത് നിസ്‌ക്കാര ശേഷം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

Comments
Post a Comment