പുതിയതെരുവിൽ പെയിൻ്റ് കടയിൽ വൻ തീപ്പിടിത്തം




ചിറക്കൽ ബാങ്കിന് മുൻപിൽ പ്രവർത്തിക്കുന്ന എസ് എസ് പെയിൻ്റ് ആൻഡ് ഹാർഡ്‌വെയേഴ്സിൻ്റെ മൂന്ന് കട മുറികളിലാണ് തിങ്കളാഴ്ച രാത്രി എട്ടേകാലോടെ തീപിടിച്ചത്.


വ്യാപാരം കഴിഞ്ഞ് കട പൂട്ടിയ സമയത്താണ് തീപ്പിടിത്തം ഉണ്ടായതെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു.


പെയിൻറ് മിക്സ് ചെയ്യുന്ന മെഷീൻ, നിരവധി പെയിന്റ്‌ ബാരലുകൾ, ചുമരിൽ തേക്കുന്ന സം, വാർണിഷ് ബാരൽ, തിന്നർ ബോട്ടിൽ എന്നിവയടക്കം കത്തി നശിച്ചു.


വൈദ്യുത തകരാർ കാരണം പെയിന്റ് മിക്സ് മെഷിനിൽ തീപടർന്നത് ആണെന്ന് കരുതുന്നു. 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.


കണ്ണൂരിൽ നിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ ടി അജയൻ, അസി. ഓഫീസർമാരായ എം രാജീവൻ, എസ് അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്.


കെ വി സുമേഷ് എം എൽ എ, വളപട്ടണം എസ് ഐ ടി എം വിപിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി പി എം അബ്ദുൾ മനാഫ്, ചിറക്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു

Comments

Popular posts from this blog