രാധാകൃഷ്ണന്‍ വധം: ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍ പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍. കൈതപ്രത്തെ മിനി നമ്പ്യാരെയാണ് (46) അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയും കാമുകനുമായ സന്തോഷിന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മിനി ഒത്താശ ചെയ്തു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെയും അറസ്റ്റ് ചെയ്തിരുന്നു. മിനി നമ്പ്യാരും ഒന്നാംപ്രതി എന്‍.കെ സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും കൊലപാതകത്തിന്റെ ഗൂഡാലോചനകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. രാധാകൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും അതിന് ശേഷവും സന്തോഷുമായി മിനി നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയമായ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി കൊലപാതകത്തില്‍ ഇവരുടെ പങ്ക് ഉറപ്പിച്ച ശേഷമാണ് മിനി നമ്പ്യാരെ ചോദ്യം ചെയ്യാനായി പരിയാരം പോലീസ് സ്‌റ്റ...