പാപ്പിനിശ്ശേരിയിൽ എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി



പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ വളപട്ടണം പോലീസ് പിടിച്ചെടുത്തു. 


സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പെൻഡ്രൈവുമായി എത്തിയവർക്ക് സിനിമ കോപ്പി ചെയ്തു നൽകിയതായി പോലീസ് അറിയിച്ചു. 


വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്. 



Comments

Popular posts from this blog