പതിനാറുകാരിയെ സ്വര്‍ണമോതിരം നല്‍കി പീഡിപ്പിച്ച മദ്രസാധ്യാപകന് 187 വര്‍ഷം തടവ്


8-04-2025





തളിപ്പറമ്പ്: സ്വര്‍ണമോതിരം സമ്മാനം നല്‍കി പ്രലോഭിപ്പിച്ച് പതിനാറുകാരിയെലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന് വിവിധ വകുപ്പുകളിലായി 187 വര്‍ഷം തടവും 9,10,000 രൂപ പിഴയും ആലക്കോട് ഉദയഗിരി സ്വദേശി  മുഹമ്മദ് റാഫിയെയാണ് (41) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 


2021ൽ ലോക്ഡൗണ്‍ സമയം മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറു കാരിയെ ഇയാള്‍ പീഡിപ്പിച്ചത്. 


പ്രദേശത്ത് മദ്രസാ ധ്യാപകനായ ഇയാള്‍ പതിനാറുകാരിയെസ്വര്‍ണമോതിരം സമ്മാനമായി നല്‍കി വശീക രിച്ചാണ് പല തവണയായി പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്തിരുന്നു. 


അന്നത്തെ പഴയങ്ങാടി എസ്.ഐ  മധുസൂദനനാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 



Comments

Popular posts from this blog