കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം

17-05-2025      



കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന് ദാരുണാന്ത്യം. തായെതെരു കട്ടിംഗിന് സമീപം സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടപ്പോൾ കയറി നിന്ന സ്റ്റൂൾ ഒടിഞ്ഞുവീണ് കയർ മുറുകുകയായിരുന്നു. 


ശബ്‌ദം കേട്ട് ഓടിയെത്തിയവർ സിയാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്. സംസ്‌കാരം കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു. 



Comments

Popular posts from this blog