തലശേരിയിൽ BJP പ്രവർത്തകന്റെ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി; സൂക്ഷിച്ചത് പൂജാ മുറിയിൽ.
03/05/2025
തലശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് ലഹരി മരുന്ന് പിടികൂടി. 1.2 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും പിടികൂടി. തലശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.
പൊലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത് പൂജാ മുറിയിൽ. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകി.
മൂന്ന് ദിവസം മുമ്പ് റിനിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്ന് ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെത്തിയത്. പൊലീസ് സംഭവത്തിൽ തുടർ നടപടികൾ ആരംഭിച്ചു.

Comments
Post a Comment