വാഹനപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു





വള്ളിത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്കുട്ടി- സൈനബ ദമ്പതികളുടെ മകൻ *മുഹമ്മദ് അഫ്സൽ* (19) ആണ് മരണപ്പെട്ടത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് അഫ്സൽസഞ്ചരിച്ച സ്കൂട്ടറിൽ ഏതിരെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ *അഫ്സൽ കണ്ണൂർ* സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി യോടെയാണ് മരണപ്പെട്ടത്. 

സഹോദരങ്ങൾ: ഫവാസ് ( യുഎഇ) , മിസ്റിയ, ആമിന

Comments

Popular posts from this blog