കക്കാട് പുഴയിൽ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചു
കണ്ണൂർ: കക്കാട് പുഴയിൽ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചു. അതിരകം സി എച്ച് നഗറിലെ നസീറിന്റെ മകൻ നഷീദാണ് മരിച്ചത്. അമൃത വിദ്യാലയത്തിനടുത്ത പുഴയിൽ കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ പുഴയില്‍ വീണാണ് അപകടം. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.
. മഹമൂദ് ഹാജി മെമ്മോറിയൽ സ്ക്കുൾ വിദ്യാർത്ഥിയാണ് നാശിദ്, പിതാവ് :- -നസീർ , മാതാവ് :- സാഹിദ, ഒരു സഹോദരിയുമുണ്ട്.
ഫയർ ഫോഴ്സ് എത്തി ധനലക്ഷ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment