മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ; വൈദ്യുത വിളക്കുകൾ പ്രവർത്തിക്കുന്നില്ല



കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ. ബീച്ചിലെ ലൈറ്റുകൾ പൂർണമായും പ്രവർത്തിക്കുന്നില്ല. ഇന്നലെ അവധി ദിനമായതിനാൽ ബീച്ചിൽ വൻ ജന തിരക്കാണ് അനുഭവപ്പെടത്. കഴിഞ്ഞ മാസമാണ് നവീകരിച്ച ബീച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനോടൊപ്പം പാർക്കും ഉദ്ഘാടനം ചെയ്തിരുന്നത്. ബിച്ചിലേക്കുള്ള റോഡ് ഇടുങ്ങിയ റോഡാണ്. 


നി​രവധി വാഹനങ്ങൾ പുറത്തേക്ക് കടക്കാൻ കഴിയാതെ കുടുങ്ങി. ജനറേറ്റർ പ്രവർത്തിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു. 


ജനറേറ്റർ  തകരാറിലായി എന്നതാണ് അധികൃതർ നൽകുന്ന വിശദീകരണം. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായി ഡിടിപിസി ഉൾപ്പെടെ അറിയിക്കുന്നത്. ഇന്നാലേ വൈകുന്നേരം ആറര മുതൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. നൂറു കണക്കിന് ആളുകളാണ് ബീച്ചിൽ എത്തിയത്

Comments

Popular posts from this blog