ഇൻസ്റ്റഗ്രാം താരവും മോഡലിംഗ് കൊറിയോഗ്രാഫറുമായ ഫാഹിദ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ!





തിരുവനന്തപുരം: മോഡലിംഗ് കൊറിയോഗ്രാഫറെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരി നൽകിയ പരാതിക്ക് പിന്നാലെ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് സ്വദേശി ഫാഹിദിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ്ചെയ്തത്.ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇയാൾ നിരവധി പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ.


ഇൻസ്റ്റഗ്രാമിൽ പതിനൊന്നായിരത്തിൽ അധികം ഫോളോവേഴ്സുള്ള 27കാരനാണ് ഫാഹിദ്. മോഡൽ, ആക്ടർ, ഡാൻസർ, കൊറിയോഗ്രാഫർ എന്നീ നിലകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഐടി ജീവനക്കാരിയുടെ പരാതിയിലാണ് ഇയാളെ ആദ്യം കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നാലെ പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.


പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിരവധി പെൺകുട്ടികളെ ഇയാൾ കെണിയിൽ പെടുത്തിയതായി കണ്ടെത്തിയത്. ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുന്നതായിരുന്നു രീതി. ഇൻസ്റ്റഗ്രാം വഴിയാണ് യുവതികളെ പരിചയപ്പെട്ടിരുന്നത്. വിവാഹ വാദ്ഗാനം നൽകിയായിരുന്നു തട്ടിപ്പ്. യുവതികളെ പല സ്ഥലങ്ങളിലായി എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി ഇയാൾ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.

Comments

Popular posts from this blog